---
title: "സമൃദ്ധി കൃഷി കൂട്ടായ്മ നടീല്‍ ഉത്സവം സംഘടിപ്പിച്ചു"
english_title: "The Samriddhi Krishi Society organized the planting festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88694/The -Samriddhi- Krishi -Society -organized- the -planting- festival"
published_at: "2023-01-04T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b55673b9a48_1nadeel1.jpg"
keywords: []
---

# സമൃദ്ധി കൃഷി കൂട്ടായ്മ നടീല്‍ ഉത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പാലേരി: **സമൃദ്ധി കൃഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം സംഘടിപ്പിച്ചു.

## Article Content

**പാലേരി: **സമൃദ്ധി കൃഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം സംഘടിപ്പിച്ചു.

 വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യം വെച്ച് കന്നാട്ടിയിലെ കൃഷി തല്‍പരാരായ പതിനൊന്നോള്ളം കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ്  സമൃദ്ധി കൃഷി കൂട്ടായ്മ.

പച്ചക്കറി കൃഷിയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു. പതിനാറാം വാര്‍ഡ് അംഗം സത്യവതി അധ്യക്ഷത വഹിച്ചു.

വാര്‍ഡ് അംഗം എം. അരവിന്ദന്‍, കൃഷി ഓഫീസര്‍ അരുണ്‍ ജോസ്, മൂസ, പപ്പന്‍ കന്നാട്ടി, സി.വി. രജീഷ് എന്നിവര്‍ സംസാരിച്ചു.

മുകുന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88694/The -Samriddhi- Krishi -Society -organized- the -planting- festival)